മറക്കരുതേ... അവഗണനത്തണലില്‍ ഉറങ്ങുന്ന പൂക്കോട്ടൂരിന്റെ ധീരരക്‌തസാക്ഷികളെ

പൂക്കോട്ടൂര്‍ യുദ്ധത്തിലെ രക്‌തസാക്ഷികള്‍ അന്ത്യവിശ്രമം കൊള്ളുന്ന പിലാക്കല്‍ ദേശീയപാതയോരത്തെ പ്രധാന കബറിടം.


മലപ്പുറം . ബ്രീട്ടീഷ്‌ പട്ടാളത്തോട്‌ ഏറ്റുമുട്ടി വീരമൃത്യു വരിച്ച പൂക്കോട്ടൂര്‍ രക്‌തസാക്ഷികളുടെ കബറിടങ്ങള്‍ സംരക്ഷണമില്ലാതെ നശിക്കുന്നു. പൂക്കോട്ടൂര്‍ യുദ്ധത്തിന്‌ ഈ റമസാനില്‍ 94 വര്‍ഷമാകുമ്പോഴും രക്‌തസാക്ഷികള്‍ക്ക്‌ സ്മാരകമൊരുക്കാനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ആലോചനയില്‍പോലുമില്ല.

ദേശീയപാതയോട്‌ ചേര്‍ന്നു പിലാക്കലിലുള്ള കബറിടം രക്‌തസാക്ഷി ചത്വരമാക്കാനുള്ള പഞ്ചായത്തിന്റെ ശ്രമം മാത്രമേ നടക്കുന്നുള്ളൂ. അതിനോടു ചേര്‍ന്നു കൂടുതല്‍ രക്‌തസാക്ഷികളെ കബറടക്കിയ നാലു സ്ഥലങ്ങളും അവഗണിക്കപ്പെട്ടുകിടക്കുകയാണ്‌.
1921 ഓഗസ്റ്റ്‌ 26നു ബ്രീട്ടീഷ്‌ പട്ടാളത്തോട്‌ രണ്ടായിരത്തോളം ഖിലാഫത്ത്‌ പ്രവര്‍ത്തകര്‍ നേരിട്ട്‌ എറ്റുമുട്ടുകയായിരുന്നു.

യുദ്ധം അവസാനിച്ച ശേഷവും പട്ടാളം അക്രമം തുടര്‍ന്നു. രക്‌തസാക്ഷികളായവരുടെ എണ്ണം സബന്ധിച്ച്‌ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും നാടിനുവേണ്ടി പോരാടിയവരുടെ ചരിത്രം സംരക്ഷിക്കണമെന്ന കാര്യത്തില്‍ നാട്ടുകാര്‍ക്ക്‌ രണ്ടഭിപ്രായമില്ല. പൂക്കോട്ടൂരിലും പിലാക്കലിലും പരിസരപ്രദേശങ്ങളിലുമായി ഒട്ടേറെപ്പേരെ കബറടക്കിയിട്ടുണ്ട്‌.
സ്വകാര്യസ്ഥലങ്ങളിലെ കബറുകള്‍ പലതും വിസ്മൃതിയിലായി. വഖഫ്‌ ചെയ്‌ത കബറിടങ്ങളെങ്കിലും സംരക്ഷിക്കണമെന്ന്‌ നാട്ടുകാര്‍ പറയുന്നു.

പൂക്കോട്ടൂര്‍ പഞ്ചായത്ത്‌ ഓഫിസിന്റെ കവാടം മാത്രമാണ്‌ രക്‌തസാക്ഷി സ്മാരകമായി ഇപ്പോഴുള്ളത്‌. കബറിടങ്ങള്‍ സംരക്ഷിക്കണമെന്നും ചരിത്രപഠനത്തിന്‌ അവസരമൊരുക്കണമെന്നും ആ വശ്യപ്പെട്ട്‌ സാംസ്കാരിക വകുപ്പിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ്‌ പഞ്ചായത്ത്‌ ഭരണസമിതി.

0 comments:

Post a Comment

 
Other Website Malabar Kalapam | Wagon Tragedy | Shihab Thangal