മലപ്പുറം ജില്ലയിലെ മലപ്പുറം ബ്ലോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 20.63 ച.കി.മീ വിസ്തൃതിയുള്ള പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത്. ഈ പഞ്ചായത്ത് 1956 ഒക്ടോബർ 11-ന് രൂപീകൃതമായി. പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ട് കാരാട്ട് മുഹമ്മദ് ഹാജി. ഈ ഗ്രാമപഞ്ചായത്തിൽ 19 വാർഡുകളുണ്ട്. സ്വാതന്ത്ര്യ സമര ചരിത്രവുമായി കേരളത്തിൽ ഏറ്റവും കൂടുതൽ ബന്ധമുള്ള ഒരു പഞ്ചായത്തുകളിലൊന്നാണിത്.ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രത്തിലെ ഏക യുദ്ധം എന്നറിയപ്പെടുന്ന പൂക്കോട്ടൂർ യുദ്ധം നടന്നത് ഈ പ്രദേശത്തു വച്ചാണ്.
അതിരുകൾ
Source : Census data 2001
അതിരുകൾ
- കിഴക്ക് - മഞ്ചേരി നഗരസഭ, ആനക്കയംഗ്രാമപഞ്ചായത്ത്
- പടിഞ്ഞാറ് – മൊറയൂർ ഗ്രാമപഞ്ചായത്ത്
- തെക്ക് - മലപ്പുറം നഗരസഭ
- വടക്ക് –പുൽപ്പറ്റ ഗ്രാമപഞ്ചായത്ത്, മൊറയൂർ ഗ്രാമപഞ്ചായത്ത്
ജില്ല | മലപ്പുറം |
ബ്ലോക്ക് | മലപ്പുറം |
ലോക് സഭാ മെമ്പർ | പി.കെ കുഞ്ഞാലിക്കുട്ടി എം.പി |
നിയമസഭാ മെമ്പർ | പി ഉബൈദുള്ള എം എൽ എ |
ജില്ലാ പഞ്ചായത്ത് മെമ്പർ | സക്കീന പുൽപ്പാടൻ |
ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ | |
1.വള്ളുവമ്പ്രം | പ്രകാശൻ |
2.അറവങ്കര | സലീന. കെ |
3.പൂക്കോട്ടൂർ | ശോഭ സത്യൻ |
പഞ്ചായത്ത് പ്രസിഡന്റ് | സുമയ്യ വി പി |
വൈസ് പ്രസിഡന്റ് | മുഹമ്മദ് മൻസൂർ കൈതക്കോടൻ |
വിസ്തീര്ണ്ണം | 20.63 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 31,754 |
പുരുഷന്മാർ | 16,328 |
സ്ത്രീകൾ | 15,516 |
ജനസാന്ദ്രത | 1224 |
സ്ത്രീ : പുരുഷ അനുപാതം | 1004 |
മൊത്തം സാക്ഷരത | 89.94% |
സാക്ഷരത (പുരുഷന്മാർ) | 93.73% |
സാക്ഷരത (സ്ത്രീകൾ) | 86.15% |
Credit: Wikipedia
0 comments:
Post a Comment