മലബാർ ഡിസ്ട്രിക് ബോർഡിന്റെ ഭാഗമായിരുന്ന പൂക്കോട്ടൂർ അംശം പഞ്ചായത്തായി രൂപം കൊണ്ടത് 1956 ലാണ്. അറവങ്കര, പൂക്കോട്ടൂർ,വെളളൂർ എന്നീ ദേശങ്ങൾ അടങ്ങിയതാണ് പൂക്കോട്ടൂർ അംശം.ഒന്നാമത്തെ ബോർഡ് മീറ്റിംഗ് നടന്നത് 11.10.1956 ലാണ്.പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡന്റ് കാരാട്ട് മുഹമ്മദ് ഹാജി ആണ്.കറുത്തേടത്ത് അബ്ദുവിനെ ബിൽ-കളക്ടർ കം പ്യൂണായി നിയമിച്ചു.ആദ്യത്തെ വനിതാ മെമ്പർ കൊല്ലപറമ്പൻ ഫാത്തിമ.ഹരിജൻ സംവരണ സീറ്റിൽ നിന്ന് മൽസരിച്ചു ജയിച്ച ആദ്യത്തെ അംഗം പി.നാടിയാണ്.1962-ൽ ഡിസ്ട്രിക്ട് ബോർഡ് ഗവൺമെന്റ് പിരിച്ച് വിടുകയും വെളളുവമ്പ്രം അംശം പൂക്കോട്ടൂരിന്റെ ഭാഗമായിത്തീരുകയും ചെയ്തു.
ഒന്നാമത്തെ പഞ്ചായത്ത് ബോർഡ് അംഗങ്ങൾ
- കാരാട്ട് മുഹമ്മദ് ഹാജി: പ്രസിഡന്റ്
- കെ പി മോയിൻ : വൈസ് പ്രസിഡന്റ്
- എം പി ശേഖരൻ നായർ
- കെ പി മുഹമ്മദ്
- എം ഹംസ ഹാജി
- പി. ആലിയമ്മു
- പി നാടി
- കെ രാമൻ നായർ
ജനങ്ങളെല്ലാം ഒരു സ്ഥലത്ത് ഒരുമിച്ച് കൂടി കൈ പൊക്കി വോട്ട് ചെയ്താണ് പ്രഥമ പഞ്ചായത്ത് ബോർഡംഗങ്ങളെ തിരഞ്ഞെടുത്തത്. പഞ്ചായത്തിനു ഒരു സ്ഥിരം ഓഫീസ് കെട്ടിടം നിർമ്മിക്കണമെന്നതായിരുന്നു ആദ്യ തീരുമാനം.രാത്രി 10 മണിക്ക് തുടങ്ങിയ യോഗം 11 മണിക്ക് പിരിഞ്ഞു.1905 രൂപ വരവും 1905 രൂപ ചെലവും പ്രതീക്ഷിക്കുന്നതായിരുന്നു ആദ്യ ബജറ്റ്. 1963-ൽ ബോർഡ് പിരിച്ച് വിടുകയും ഡിസംബർ വരെ സ്‌പെഷൽ ഓഫീസർ ഭരണം നടത്തുകയും ചെയ്തു.1963 ഡിസംബറിൽ തെരഞ്ഞെടുപ്പ് നടക്കുകയും രണ്ടാമത്തെ ബോർഡ് അധികാരത്തിൽ വരികയും ചെയ്തു.
0 comments:
Post a Comment