 |
കാരണവന്മാരുടെ കൂട്ടായ്മ പി ഉബൈദുള്ള എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു. |
പൂക്കോട്ടൂര്‍ :'ചേതന സാംസ്കാരികവേദി 1921 ലെ യുദ്ധത്തിന്റെ 91-ാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തില്‍ പൂക്കോട്ടൂരിന്റെ പങ്കിനെക്കുറിച്ച് ചരിത്രസെമിനാര്‍ പൂക്കോട്ടൂര്‍പഞ്ചായത്ത് പ്രസിഡന്റ് പി എ സലാം ഉദ്ഘാടനം ചെയ്തു. ഡോ. ഹുസൈന്‍ രണ്ടത്താണി, പ്രൊഫ. എ പി അബ്ദുല്‍ വഹാബ്, സ്വതന്ത്യ്രസമര സേനാനി ഓടക്കല്‍ മുഹമ്മദ്, അലവി കക്കാടന്‍, ശിഹാബ് പൂക്കോട്ടൂര്‍, ഫഹദ് സലീം എന്നിവര്‍ സംസാരിച്ചു. ചേതനാ സാംസ്കാരികവേദി സെക്രട്ടറി കെ ഷാബിന്‍ മുഹമ്മദ് അധ്യക്ഷനായി. ഗോപകുമാര്‍ പൂക്കോട്ടൂര്‍ സ്വാഗതവും വിശ്വനാഥന്‍ പി നന്ദിയും പറഞ്ഞു.
കാരണവന്മാരുടെ കൂട്ടായ്മ 'പൂക്കോട്ടൂരിന്റെ ഇന്നലെകള്‍ ' പി ഉബൈദുള്ള എം എല്‍ എ ഉദ്ഘാടനം ചെയ്തു. പാമ്പാടി ബാലന്‍, സി ടി നൌഷാദ്, മുണ്ട്യാന്‍ ഇസ്ഹാഖ് , അഫ്സല്‍ യു പി എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് ഹസീം ചെമ്പ്ര സംവിധാനം ചെയ്ത വാഗണ്‍ ട്രാജഡിയെക്കുറിച്ചുളള ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിച്ചു. മന്‍സൂര്‍ സ്വാഗതവും ഷംസീര്‍ നന്ദിയും പറഞ്ഞു.
റിപ്പോര്‍ട്ട്:
ഗോപകുമാര്‍ പൂക്കോട്ടൂര്‍
0 comments:
Post a Comment