പൂക്കോട്ടൂര്‍: പൂക്കോട്ടൂര്‍ യുദ്ധത്തിന്റെ 91-ാം വാര്‍ഷികാചരണം പിലാക്കലിലെ ശുഹദാക്കളുടെ സ്മാരകത്തിലേക്കുള്ള കൂട്ട സന്ദര്‍ശനത്തോടെ തുടങ്ങി. പൂക്കോട്ടൂരില്‍നിന്ന് വാര്‍ഡ്അംഗം ഒ.എം. ജബ്ബാര്‍ ഹാജിയുടെ നേതൃത്വത്തില്‍ ആരംഭിച്ച സന്ദര്‍ശനയാത്രയില്‍ കെ.ഐ. അക്ബര്‍, ഇസ്മായില്‍ മോഴിക്കല്‍, ഇസ്ഹാഖ് പൂക്കോട്ടൂര്‍, സയ്യിദ് താജുദ്ദീന്‍ തങ്ങള്‍ പുല്ലാര, സൈഫുദ്ദീന്‍ പിലാക്കല്‍ എന്നിവര്‍ അണിനിരന്നു. കൂട്ട പ്രാര്‍ഥനയ്ക്കുശേഷം അബ്ദുല്‍സമദ് പൂക്കോട്ടൂര്‍ സംസാരിച്ചു. ചേതന സാംസ്‌കാരികവേദി സെക്രട്ടറി കെ. ഷെബിന്‍മുഹമ്മദ് അധ്യക്ഷതവഹിച്ചു. ഫഹദ് സലീം സ്വാഗതവും ബിജീഷ് പൂക്കോട്ടൂര്‍ നന്ദിയും പറഞ്ഞു.
ഞായറാഴ്ച വൈകീട്ട് നടക്കുന്ന കൂട്ടായ്മയും അനുഭവങ്ങള്‍ പങ്കുവെക്കലും പി. ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനംചെയ്യും. ആറിന് ചരിത്രസെമിനാര്‍ നടക്കും. 1921-ലെ മലബാര്‍ സമരം ആസ്പദമാക്കി നിര്‍മിച്ച ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിക്കും.
News @ Mathrubhumi
Posted on: 26 Aug 2012
0 comments:
Post a Comment