എറനാടിനെ ത്രസിപ്പിച്ച പൂക്കോട്ടൂര്‍ യുദ്ധത്തിന്റെ 91-ാം വര്‍ഷികകാചരണത്തിന് ശനിയാഴ്ച തുടക്കം.
'ചേതന സാംസ്കാരികവേദിയാണ് ആഗസ്ത് 25, 26 തിയ്യതികളില്‍ പൂക്കോട്ടൂര്‍ എ യു പി സ്കൂളില്‍ ഒരു കൂട്ടായ്മയും സെമിനാറും നടത്തുന്നത്. ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തിലെ ഏകയുദ്ധമെന്ന് വിശേഷിപ്പിക്കുന്ന 1921-ലെ പൂക്കോട്ടൂര്‍ യുദ്ധത്തിന്റെ സന്ദേശം പുതുതലമുറക്കുകൂടി പകര്‍ന്നുനല്‍കുകയാണ് പരിപാടികളുടെ ഉദ്യേശ്യം.
ശനിയാഴ്ച വൈകിട്ട് നാലിന് പൂക്കോട്ടൂര്‍ പിലാക്കലിലെ രക്തസാക്ഷികളുടെ ഖബറിടത്തിലേക്കുള്ള കൂട്ടസന്ദര്‍ശനത്തോടെയാകും തുടക്കം. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ നേതൃത്വം നല്‍കും.
ഞായറാഴ്ച വൈകിട്ട് നാലിന് നടക്കുന്ന 'പൂക്കോട്ടൂരിന്റെ ഇന്നലെകള്‍ ' എന്ന പഴയ തലമുറയില്‍പെട്ടവരുടെ കൂട്ടായ്മയും അനുഭവങ്ങള്‍ പങ്കുവയ്ക്കലും ശ്രീ. പി ഉബൈദുള്ള എം എല്‍ എ ഉദ്ഘാടനം ചെയ്യും. ഉമ്മര്‍ മോഴിക്കല്‍ നേതൃത്വം നല്‍കും
തുടര്‍ന്ന് ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തിലെ പൂക്കോട്ടൂരിന്റെ പങ്കിനെക്കുറിച്ച് നടക്കുന്ന ചരിത്രസെമിനാറില്‍ ഡോ. ഹുസൈന്‍ രണ്ടത്താണി (പ്രിന്‍സിപ്പാള്‍, എം ഇ എസ് കോളേജ് വളാഞ്ചേരി), സ്വാതന്ത്ര സമരസേനാനി ഓടക്കല്‍ മുഹമ്മദ്, അലവി കക്കാടന്‍, ഫഹദ് സലീം, ശിഹാബ് പൂക്കോട്ടൂര്‍ എന്നിവര്‍ സംസാരിക്കും.
ചേതന സാംസ്കാരികവേദി സെക്രട്ടറി കെ മുഹമ്മദ് ഷെബിന്‍ അധ്യക്ഷനാകും. തുടര്‍ന്ന് 1921-ലെ മലബാര്‍ സമരം ആസ്പദമാക്കി നിര്‍മിച്ച ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിക്കും.
0 comments:
Post a Comment