ആലി മുസ്ലിയാരുടെ മകള്‍ ആമിന ഉമ്മ നിര്യാതയായി

മലപ്പുറം: സ്വാതന്ത്രസമര നായകന്‍ ആലി മുസ്ലിയാരുടെ ഏക മകള്‍ ഏരിക്കുന്നന്‍ ആമിന ഉമ്മ (96) നിര്യാതയായി. 1921ലെ ഖിലാഫത്ത്‌ ചരിത്രങ്ങളുമായി ബന്ധിപ്പിക്കുന്ന ശ്രേണിയിലെ അവസാനകണ്ണിയായിരുന്നു ഇവര്‍. 2007 ആഗസ്തിലാണ്‌ സഹോദരപുത്ര നും വളര്‍ത്തുപുത്രനുമായിരുന്ന ചരിത്രപണ്ഡിതന്‍ നെല്ലിക്കുത്ത്‌ മുഹമ്മദലി മുസ്ലിയാര്‍ അന്തരിച്ചത്‌.

ആലി മുസ്ലിയാര്‍ മരിക്കുമ്പോള്‍ ഏഴുവയസ്സായിരുന്നു ആമിന ഉമ്മാക്ക്‌. പിതാവിന്റെ വിയോഗത്തോടെ തീര്‍ത്തും പരീക്ഷണമായിരുന്നു ആമിന ഉമ്മയുടെ ജീവിതം. യൌവനത്തിലേ ഭര്‍ത്താവ്‌ അഹമ്മദ്‌ മുസ്ലിയാര്‍ നിര്യാതനായി. സ്വാതന്ത്രസമര സേനാനികളുടെ ആശ്രിതര്‍ക്കു കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന പെന്‍ഷന്‍ പോലും സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അധികൃതര്‍ ഇവര്‍ക്കു നിഷേധിച്ചിരുന്നു. ഏക സഹോദരനായ അബ്ദുല്ലക്കുട്ടി മുസ്ലിയാര്‍ സംസ്ഥാന സര്‍ക്കാര്‍ പെന്‍ഷന്‍ അനുവദിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ വിയോഗത്തോടെ ആ ദാക്ഷിണ്യവും അവസാനിച്ചു. വാര്‍ധക്യസഹചമായ അവശതകള്‍ ഏറെ ഉണ്ടായിരുന്നെങ്കിലും രണ്ടാഴ്ച മുമ്പാണ്‌ തീര്‍ത്തും കിടപ്പിലായത്‌. ഇന്നലെ രാത്രി പത്തരയോടെ മൂത്തമകന്‍ സി പി മുഹമ്മദ്‌ മുസ്ലിയാര്‍ വീട്ടിലായിരുന്നു അന്ത്യം.
മറ്റുമക്കള്‍: സി പി മുഹമ്മദ്‌ മൌലവി, സി പി അഹമ്മദ്കുട്ടി മൌലവി, പാത്തുമ്മ, പരേതയായ ആയിശ. മരുമക്കള്‍: എ കെ ഹഫ്സത്ത്‌, മൈമൂന, പരേതരായ പി വി മുഹമ്മദ്‌ മുസ്ലിയാര്‍, കെ വി അബ്ദുല്ലക്കുട്ടി മുസ്ലിയാര്‍.
ഖബറടക്കം ഇന്നു (04.12.2008)രാവിലെ 11ന്‌ നെല്ലിക്കുത്ത്‌ മില്ലുംപടി ഖബര്‍സ്ഥാനില്‍.

1 comments:

ജിപ്പൂസ് said...

ധീരനായ ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ കൊച്ചുമകളെ ഇങ്ങനെയെല്ലാം നാം അവഗണിച്ചു.
ആലി മുസ്ലാരുടെ ആത്മാവ് പൊറുക്കട്ടെ എല്ലാത്തിനും.
കാണാന്‍ ഇത്തിരി വൈകിപ്പോയി.
നല്ല പോസ്റ്റ് ആയിരുന്നു.

Post a Comment

 
Other Website Malabar Kalapam | Wagon Tragedy | Shihab Thangal