മലപ്പുറം: ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെ ഓര്‍മ്മ പുതുക്കുകയാണ് മലപ്പുറത്തെ പൂക്കോട്ടൂര്‍ ഗ്രാമം. മലബാര്‍കലാപത്തിലെ സുപ്രധാന അധ്യായമായ പൂക്കോട്ടൂര്‍ യുദ്ധത്തിന്റെ 92ആം വാര്‍ഷികം വിപുലമായ പരിപാടികളോടെ ഇന്ന് നടക്കും.
അധിനിവേശ വിരുദ്ധതയുടെ നേര്‍രൂപമായിരുന്നു പൂക്കോട്ടൂര്‍ യുദ്ധം. 1921 ആഗസ്റ്റില്‍ നടന്ന യുദ്ധത്തില്‍ 400 ഓളം പോരാളികളെയാണ് പൂക്കോട്ടൂരിന് നഷ്ടമായത്. ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താന്‍ ക്യാപ്റ്റന്‍ ലെങ്കാസ്റ്ററിന്റെ നേത്യത്വലുള്ള സൈന്യം പൂക്കോട്ടൂരിലെത്തി.യന്ത്രതോക്കുമായി വന്ന പട്ടാളത്തെ എതിരിടാന്‍ രണ്ടായിരത്തോളം വരുന്ന പോരാളികള്‍ ജാതിമത ഭേദമന്യേ പൂക്കോട്ടൂരിലെ വയലില്‍ തമ്പടിച്ചു. പട്ടാള വാഹനത്തെ ആക്രമിച്ച പോരാളികള്‍ക്ക് നേരെ സൈന്യം തുരു തുരാ വെടി വെച്ചു.
ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളെ ലഹളകളെന്നും, കലാപങ്ങളെന്നുമായിരുന്നു അവര്‍ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ചരിത്രകാരന്‍ വില്യം ലോഗണ്‍ തന്റെ’മലബാര്‍മാന്‍വലില്‍’ പൂക്കോട്ടോര്‍ വാര്‍ എന്ന് വിശേഷിപ്പിച്ചത് യുദ്ധത്തിന് ലഭിച്ച അംഗീകാരമായിരുന്നു. യുദ്ധത്തിന്റെ ചരിത്രവും, പഠനവും പുതു തലമുറയ്ക്ക് പകര്‍ന്ന് നല്‍കുന്നതിനായി വിപുലമായ സൗകര്യങ്ങള്‍ ഈ ഗ്രാമത്തില്‍ ഒരുക്കിയിട്ടുണ്ട്.

1 comments:
Prof Prem raj Pushpakaran writes -- 2021 marks the 100th year of Pookkottur Battle !!!
https://www.youth4work.com/y/profpremrajpushpakaran/Prof-Prem-raj-P-popularity
Post a Comment