ഇന്നു നടക്കേണ്ടത്‌ ദാരിദ്ര്യത്തിനും ഫാഷിസത്തിനുമെതിരായ യുദ്ധം


ഇന്നു നടക്കേണ്ടത്‌ ദാരിദ്ര്യത്തിനും ഫാഷിസത്തിനുമെതിരായ യുദ്ധം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ദാരിദ്യ്രത്തിനും ഫാഷിസത്തിനുമെതിരായ യുദ്ധമാണ്‌ ഇന്നു നടക്കേണ്ടതെന്നു വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. പൂക്കോട്ടൂര്‍ യുദ്ധ തൊണ്ണൂറാം വാര്‍ഷികത്തോടനുബന്ധിച്ചു പൂക്കോട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത്‌ സംഘടിപ്പിച്ച ചരിത്ര സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബ്രീട്ടീഷ്‌ വിരുദ്ധ സമരത്തിന്റെ ഭാഗമായി ജന്‍മിത്വത്തിനും അടിമത്വത്തിനും അനീതിക്കുമെതിരായ നടന്ന യുദ്ധത്തെ വിഭാഗീയമാക്കി ചിത്രീകരിക്കാനാണു അവര്‍ ശ്രമിച്ചത്‌. പിന്നീട്‌ ചരിത്രമെഴുതിയപ്പോഴും ഇതു തുടര്‍ന്നു. ഹിച്ച്കോക്കിനെപോലുള്ള ബ്രിട്ടീഷുകാര്‍ക്ക്‌ സ്മാരകമുണ്ടാക്കാന്‍ വരെ ഒരു ഘട്ടത്തില്‍ ശ്രമമുണ്ടായിരുന്നു.
ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി എ സലാം അധ്യക്ഷത വഹിച്ചു. കാലിക്കറ്റ്‌ യൂനിവേവ്സിറ്റി വൈസ്‌ ചാന്‍സലര്‍ ഡോ. എം അബ്ദുസലാം മുഖ്യാതിഥിയായിരുന്നു. യുദ്ധ സ്മാരക ലൈബ്രറിയിലേക്കുള്ള പുസ്തക സമാഹരണം കെ എം അക്ബറില്‍ നിന്നു സ്വീകരിച്ചു പി ഉബൈദുല്ല എം.എല്‍.എ നിര്‍വഹിച്ചു.

കെ മുഹമ്മദുണ്ണി ഹാജി എം.എല്‍.എ, ഡോ.പി ശിവദാസ്‌, ഡോ. ടി മുഹമ്മദലി, സി പി സൈതലവി, അബ്ദുസ്സമദ്‌ പൂക്കോട്ടൂര്‍, ഗ്രാമപ്പഞ്ചായത്ത്‌ വൈസ്പ്രസിഡന്റ്‌ വി മറിയുമ്മ, സ്ഥിര സമിതി ചെയര്‍മാന്‍ എം മുഹമ്മദ്‌ സംസാരിച്ചു.

0 comments:

Post a Comment

 
Other Website Malabar Kalapam | Wagon Tragedy | Shihab Thangal