പൂക്കോട്ടൂര്‍ യുദ്ധം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ അതുല്യ സംഭവം: ഡോ. എം ഗംഗാധരന്‍

പൂക്കോട്ടൂര്‍ യുദ്ധം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ അതുല്യ സംഭവം: ഡോ. എം ഗംഗാധരന്‍

പൂക്കോട്ടൂര്‍: ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ അതുല്യമായ സംഭവമായിരുന്നു 1921ലെ പൂക്കോട്ടൂര്‍ യുദ്ധമെന്ന്‌ ചരിത്രകാരന്‍ ഡോ. എം ഗംഗാധരന്‍ പറഞ്ഞു.
സ്വാതന്ത്യ്രസമര ചരിത്രത്തില്‍ ഇടം ലഭിച്ച ജാലിയന്‍ വാലാബാഗിലും ചൌരിചൌരയിലും പൂക്കോട്ടൂര്‍ യുദ്ധത്തിന്റെ പകുതി ആളുകള്‍ പോലും രക്തസാക്ഷിത്വം വരിച്ചിട്ടില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. 1921 ആഗസ്ത്‌ 26ന്‌ ഖിലാഫത്ത്‌ പോരാളികളും ബ്രിട്ടീഷ്‌ പട്ടാളക്കാരും പൂക്കോട്ടൂരില്‍ വച്ച്‌ നേരിട്ട്‌ ഏറ്റുമുട്ടി നാനൂറിലധികം പോരാളികള്‍ രക്തസാക്ഷിത്വം വരിച്ച പൂക്കോട്ടൂര്‍ യുദ്ധത്തിന്റെ 90ാ‍ം വാര്‍ഷികത്തോടനുബന്ധിച്ച്‌ അറവങ്കരയില്‍ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കച്ചവട ആവശ്യാര്‍ത്ഥം ഇന്ത്യയില്‍ വന്ന ബ്രിട്ടീഷുകാര്‍ ക്രമേണ രാഷ്ട്രീയധികാരം പിടിച്ചടക്കുകയും അന്ന്‌ നാട്ടില്‍ നിലവിലുണ്ടായിരുന്ന ജന്‍മിത്വ, നാട്‌ വാഴികള്‍ക്ക്‌ അനുകൂലമായ സമീപനം സ്വീകരിക്കുകയും ചെയ്തപ്പോള്‍ ജീവിക്കാന്‍ പാടുപെട്ട ഭൂരിഭാഗം വരുന്ന കുടിയാന്‍മാര്‍ക്ക്‌ നിലനില്‍പ്പിന്‌ പോരാടേണ്ടിവന്നു. അത്തരം അമ്പതോളം പോരാട്ടങ്ങള്‍ മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നിട്ടുണ്ട്‌. അതിന്റെ തുടര്‍ച്ചയായിരുന്നു പൂക്കോട്ടൂരിലും തിരൂരിങ്ങാടിയിലും നടന്ന സമരങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു.
യുദ്ധാനന്തരം നാട്ടിലെ സ്വത്തുക്കള്‍ കൊള്ളയടിക്കുകയും ആണുങ്ങളെ മുഴുവന്‍ പിടിച്ചു കൊണ്ടുപോവുകയും കൊടിയ മര്‍ദ്ദനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയായ മാപ്പിള സമൂഹം പിന്നീട്‌ ജീവിക്കാന്‍ വേണ്ടി നടത്തിയ പോരാട്ടത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ഫലമാണ്‌ ഗള്‍ഫ്‌ കുടിയേറ്റം. അതിന്റെ ഫലമാണ്‌ കേരളം ഇന്ന്‌ അനുഭവിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പി.കെ.എം.ഐ.സി വര്‍ക്കിങ്ങ്‌ പ്രസിഡ ന്റ്‌ എ എം കുഞ്ഞാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അരിമ്പ്ര മുഹമ്മദ്‌ മുഖ്യപ്രഭാഷണം നടത്തി. പൂക്കോട്ടൂര്‍ യുദ്ധ സ്മാരകമായി പോസ്റ്റല്‍ സ്റ്റാമ്പ്‌ ഇറക്കണമെന്ന്‌ സമ്മേളന പ്രമേയം ആവശ്യപ്പെട്ടു.
പൂക്കോട്ടൂര്‍ യുദ്ധ സ്മാരക സമിതി ചെയര്‍മാന്‍ അഡ്വ. അബ്ദുറഹിമാന്‍ കാരാട്ട്‌, അബ്ദുസമദ്‌ പൂക്കോട്ടൂര്‍, കെ പി ഉണ്ണീതുഹാജി, പി എ സലാം, അലവി കക്കാടന്‍, പി മൂസ, കെ അസീസ്‌, ഹസ്സന്‍ സഖാഫി, അഡ്വ. അബ്ദുറഹിമാന്‍ കാരാട്ട്‌, പൂക്കോട്ടൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്‌.എസ്‌ പ്രോഗ്രാം കോ-ഓഡിനേറ്റര്‍ കെ ഇസ്മയില്‍ സംസാരിച്ചു.

0 comments:

Post a Comment

 
Other Website Malabar Kalapam | Wagon Tragedy | Shihab Thangal