ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ തീ പാറുന്ന അധ്യായമായ പൂക്കോട്ടൂര്‍ യുദ്ധത്തിന്റെ 90 മത് വാര്‍ഷികാചരണം ചരിത്ര സെമിനാറോടെ തുടക്കം കുറിക്കും.പൂക്കോട്ടൂര്‍ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പൂക്കോട്ടൂര്‍ യുദ്ധസ്മാരക കവാടമുറ്റത്ത് 27 ന് രാവിലെ 10 മണിക്ക് നടക്കുന്ന സെമിനാര്‍ മന്ത്രി പി.കെ കുഞ്ഞാലികുട്ടി ഉല്‍ഘാടനം ചെയ്യും.കാലികറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സ്‌ലര്‍ ഡോ.എം അബ്ദുസലാം വിശിഷ്ടാതിഥി ആയിരിക്കും.പൂക്കോട്ടൂര്‍ യുദ്ധസ്മാരക ലൈബ്രറിയിലേക്ക് പൊതു ജനങ്ങളില്‍ നിന്ന് സമാഹരിക്കുന്ന പുസ്തക സമാഹരണത്തിന്റെ ഉല്‍ഘാടനം പി.ഉബൈദുല്ല എം.എല്‍.എ നിര്‍വഹിക്കും.കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എ,ഡോ.ശിവദാസ്,ഡോ.ഗോപാലന്‍ കുട്ടി,സി.പി സൈതലവി,അബ്ദുസമദ് പൂക്കോട്ടൂര്‍ ചരിത്ര സെമിനാറില്‍ പ്രഭാഷണം നടത്തും.
0 comments:
Post a Comment